പലപ്പോഴും പല രോഗാവസ്ഥകളും വര്‍ഷങ്ങളോളം നമ്മുടെ ശരീരത്തിനുള്ളില്‍ മറഞ്ഞിരിക്കാറുണ്ട്. അത്രമേല്‍ ഗുരുതരമായി കഴിയുമ്പോള്‍ മാത്രമാണ് അവയില്‍ പലതും പലവിധങ്ങളായ രോഗലക്ഷണങ്ങളിലൂടെ നമുക്ക് വെളിപ്പെടുക. അതുകൊണ്ടുതന്നെ ഗുരുതരമായ ഒരു രോഗത്തെ ഉള്ളില്‍ പേറുമ്പോഴും സ്വയം പൂര്‍ണ്ണ ആരോഗ്യവാന്മാരാണെന്ന് നമ്മള്‍ കരുതാറുണ്ട്. ഏതാനും ദിവസങ്ങള്‍ മുന്‍പ് ഒരു തമാശയ്ക്ക് വേണ്ടി എംആര്‍ഐ സ്‌കാനിങ് നടത്തിയ യുവതിയുടെ ജീവിതത്തിലും സംഭവിച്ചത് ഇത്തരത്തില്‍ ഒരു അവസ്ഥയാണ്.സാറാ ബ്ലാക്ക്‌ബേണ്‍ എന്ന യുവതിയാണ് തന്റെ ജീവിതത്തില്‍ താന്‍ നേരിട്ട ഏറ്റവും ദൗര്‍ഭാഗ്യകരമായ നിമിഷം വിവരിച്ച് കൊണ്ട് […]