Posted inNATIONAL

ജമ്മു കശ്മീരില്‍ പാക് ആക്രമണത്തില്‍ ജവാന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരില്‍ പാകിസ്താന്റെ ആക്രമണത്തില്‍ ജവാന് വീരമൃത്യു. ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയില്‍ നിന്നുള്ള സൈനികന്‍ മുരളി നായിക് (27)ആണ് വീരമൃത്യു വരിച്ചത്. നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്നലെ രാത്രി ഉണ്ടായ വെടിവെയ്പില്‍ മുരളി നായിക്കിന് സാരമായി പരിക്കേറ്റിരുന്നു. ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് മരണം സംഭവിച്ചത്. ശ്രീ സത്യസായി ജില്ലയിലെ ഗോരാണ്ട്‌ല മണ്ഡല്‍ സ്വദേശിയാണ് മുരളി നായിക്. പിതാവ് രാം നായിക് കര്‍ഷകനാണ്. ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയ്ക്കരികിലായാണ് മുരളിക്ക് പോസ്റ്റിങ് ലഭിച്ചത്. […]

error: Content is protected !!
Enable Notifications OK No thanks