ഫ്‌ലോറിഡ: ബഹിരാകാശത്തുനിന്നും ഭൂമിയിലെത്തിയ സുനിത വില്യംസ് ഉള്‍പ്പെടെയുള്ള യാത്രികര്‍ക്ക് ഇനി ആഴ്ചകള്‍ നീളുന്ന ഫിസിക്കല്‍ തെറാപ്പിയും, മെഡിക്കല്‍ നിരീക്ഷണവും നല്‍കും. ഭൂമിയിലെ ഗ്രാവിറ്റിയുമായി ശരീരത്തിന് പൊരുത്തപ്പെടാനുള്ള ക്രമീകരണങ്ങളാണ് നടത്തുക. നിലവില്‍ നാലുപേര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് വിവരം. പേടകത്തില്‍ നിന്നും പുറത്തിറങ്ങിയ നാലുപേരെയും വൈദ്യ പരിശോധനയ്ക്കായി മാറ്റി.കൈ വീശിക്കാണിച്ച് ചിരിച്ചു കൊണ്ടാണ് സുനിതാ വില്യംസ് പുറത്തിറങ്ങിയത്. നിക്ക് ഹേഗ് ആണ് യാത്രക്കാരില്‍ ആദ്യം പുറത്തിറങ്ങിയത്. മൂന്നാമതായി സുനിതയും പുറത്തിറങ്ങി. യാത്രികരെ നിലവില്‍ സ്‌ട്രെച്ചറില്‍ വൈദ്യ പരിശോധനക്കായി മാറ്റി. സുനിതാ വില്യംസും […]