ലഖ്‌നൗ: മീററ്റില്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേര്‍ന്ന് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി പ്രതിയായ യുവതിയുടെ മാതാപിതാക്കള്‍. തങ്ങളുടെ മകള്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ലെന്നും മരണംവരെ തൂക്കിലേറ്റണമെന്നും യുവതിയുടെ പിതാവ് പ്രമോദ് റസ്‌തോഗി വിവിധ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ മകള്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്ന സൗരഭ് രജ്പുത്താണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തെ കൊലപ്പെടുത്തിയ ശേഷം ശരീരം വെട്ടിനുറുക്കി വീപ്പയ്ക്കുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു.സൗരഭിന്റെ ഭാര്യ മുസ്‌കാന്‍ റസ്തോഗിയും കാമുകന്‍ സാഹില്‍ ശുക്ലയും തമ്മിലുള്ള […]