‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്ന് ഇനി മുതല്‍ തന്നെ വിശേഷിപ്പിക്കരുതെന്ന് ആരാധകരോടും മാധ്യമങ്ങളോടും അഭ്യര്‍ഥിച്ച് നയന്‍താര. ആരാധകരുടെ തീവ്രമായ സ്നേഹത്തില്‍നിന്ന് പിറന്ന ഒരു പദവിയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നതെങ്കിലും നയന്‍താര എന്ന് വിളിക്കണമെന്ന് താരം അഭ്യര്‍ഥിച്ചു. നയന്‍താര എന്ന പേരാണ് ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നെന്നും എക്സില്‍ പങ്കുവച്ച പ്രസ്താവനയില്‍ താരം വ്യക്തമാക്കി.‘നിങ്ങളില്‍ പലരും എന്നെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് സ്നേഹപൂര്‍വം വിളിച്ചിട്ടുണ്ട്. നിങ്ങളുടെ തീവ്രമായ സ്നേഹത്തില്‍നിന്ന് പിറന്ന ഒരു പദവിയാണത്. ഇത്രയും വിലപ്പെട്ട ഒരു പദവി നല്കി എന്നെ […]