Posted inKERALA

ആത്മഹത്യയ്ക്ക് ശ്രമിച്ച നേഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു; വാര്‍ഡന്റെ മാനസിക പീഡനമെന്ന് വിദ്യാര്‍ഥികള്‍

കാസര്‍കോട്: ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നേഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു. കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയും പാണത്തൂര്‍ സ്വദേശിനിയുമായ ചൈതന്യയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.ഡിസംബര്‍ ഏഴിനാണ് ചൈതന്യ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവം സഹപാഠികള്‍ കണ്ടതോടെ വിദ്യാര്‍ഥിനിയെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചൈതന്യയുടെ ആരോഗ്യനില ഗുരുതരമായതോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.ഹോസ്റ്റല്‍ വാര്‍ഡനുമായുള്ള തര്‍ക്കമാണ് ചൈതന്യയുടെ ആത്മഹത്യാശ്രമത്തിന് പിന്നിലെന്ന് നേരത്തേ വിദ്യാര്‍ഥികള്‍ […]

error: Content is protected !!