Posted inKERALA

ഹെഡ്‌ഗേവാര്‍ വിവാദം; പാലക്കാട് നഗരസഭയില്‍ സംഘര്‍ഷം, നാടകീയ രംഗങ്ങള്‍, കൗണ്‍സിലര്‍മാര്‍ കുഴഞ്ഞുവീണു, പരിക്ക്

പാലക്കാട്: പാലക്കാട് നഗരസഭയില്‍ പ്രതിഷേധം. നഗരസഭയ്ക്ക് കീഴിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് നഗരസഭാ യോഗം ആരംഭിക്കുന്നതിന് മുമ്പ് പ്രതിഷേധവുമായി യുഡിഎഫും എല്‍ഡിഎഫും രംഗത്തെത്തുകയായിരുന്നു. ഇതോടെ ബിജെപി കൗണ്‍സിലര്‍മാരുമായി തര്‍ക്കമുണ്ടായി.സംഘര്‍ഷത്തിനിടെ നഗരസഭ ചെയര്‍പേഴ്‌സിനെ കയ്യേറ്റം ചെയ്തു.തുടര്‍ന്നാണ് പ്രതിഷേധം കയ്യാങ്കളിയിലെത്തിയത്. കൗണ്‍സില്‍ തുടങ്ങുന്നതിന് മുമ്പ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. നഗരസഭയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. പൊലീസ് ഇടപെട്ടിട്ടും സംഘര്‍ഷാവസ്ഥയ്ക്ക് അയവുവന്നിട്ടില്ല. കൗണ്‍സില്‍ യോഗത്തില്‍ ബിജെപി പുറത്ത് നിന്ന് ആളെ […]

error: Content is protected !!