ദില്ലി: ബോളിവുഡിലെ ശ്രദ്ധേയ നടനായ പരേഷ് റാവൽ മുന്‍പ് കാൽമുട്ടിന്റെ പരിക്ക് ഭേദമാക്കാൻ സ്വന്തം മൂത്രം കുടിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയത് ഇപ്പോള്‍ വാര്‍ത്തയാകുകയാണ്. രാജ്കുമാർ സന്തോഷിയുടെ ഘട്ടക് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കാലിന് പരിക്കേറ്റപ്പോഴാണ് ഇതെന്നാണ് പരേഷ് റാവൽ വെളിപ്പെടുത്തിയത്. അന്നത്തെ പരിക്കില്‍ കരിയർ അവസാനിക്കുമെന്ന് താന്‍ ഭയപ്പെട്ടുവെന്ന് പരേഷ് റാവൽ പറഞ്ഞു. അന്ന് പരിക്കേറ്റ തന്നെ ടിനു ആനന്ദും ഡാനി ഡെൻസോങ്പയും ചേര്‍ന്നാണ് മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അജയ് ദേവ്ഗണിന്റെ പിതാവും പ്രശസ്ത ആക്ഷൻ ഡയറക്ടറുമായ […]