ബെംഗളൂരുവിലെ ഒരു പാര്‍ക്കിലെ അസാധാരണമായ നിയമങ്ങളെ കുറിച്ചുള്ള ഒരു സോഷ്യല്‍ മീഡിയാ പോസ്റ്റ് ഇപ്പോള്‍ ഓണ്‍ലൈനില്‍ രസകരമായ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ജോഗിംഗ് പാടില്ല, ക്ലോക്ക് വൈസ് മാത്രം നടക്കുക, കളികള്‍ വേണ്ട എന്നിങ്ങനെയുള്ള നിയമങ്ങളാണ് ഈ പാര്‍ക്കില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതായി സോഷ്യല്‍ മീഡിയാ പോസ്റ്റില്‍ പറയുന്നത്.ബെംഗളൂരുവില്‍ നിന്നുള്ള ഷഹാന എന്ന യൂസറാണ് ഇന്ദിരാനഗര്‍ പാര്‍ക്കിലെ ഒരു ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന നിയന്ത്രണങ്ങളുടെ ഫോട്ടോ തന്റെ എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ആരാണ് നടപ്പിലാക്കിയത് എന്ന് അത്ഭുതം പ്രകടിപ്പിച്ച […]