ടെലിവിഷന്‍ സീരിയല്‍ നടി പാര്‍വതി വിജയ്യും ഭര്‍ത്താവ് അരുണും വിവാഹമോചിതരായി. തന്റെ യൂട്യൂബ് ചാനലിലൂടെ പാര്‍വതിയാണ് ഇക്കാര്യം അറിയിച്ചത്.ഞാന്‍ ഓരോ വീഡിയോകള്‍ ഇടുമ്പോഴും അരുണ്‍ ചേട്ടനുമായി സെപ്പറേറ്റ് ആയോ, അരുണ്‍ ചേട്ടനെ വീഡിയോയില്‍ കാണുന്നില്ല എന്നെല്ലാം പലരും എന്നോട് ചോദിച്ചിട്ടുണ്ടായിരുന്നു. അതിനൊന്നും ഞാന്‍ റിപ്ലൈ കൊടുത്തിട്ടില്ലായിരുന്നു. അതിനുള്ള മറുപടിയാണ് ഈ വീഡിയോ. ഞങ്ങള്‍ ഇപ്പോള്‍ ഡിവോഴ്സ് ആയിരിക്കുകയാണ്. ഞങ്ങളിപ്പോള്‍ പിരിഞ്ഞാണ് താമസിക്കുന്നത്. പതിനൊന്ന് മാസമായി ഞങ്ങള്‍ സെപ്പറേറ്റഡ് ആണ്. എന്റെ ചേച്ചിയുടെ വീട്ടില്‍ അച്ഛനോടും അമ്മയോടുമൊപ്പമാണ് ഞാന്‍ […]