Posted inWORLD

യുഎസില്‍ 73 കാരിയെ കൊലപ്പെടുത്തി പിറ്റ്ബുളുകള്‍; നായകള്‍ കൊക്കെയ്ന്‍ ലഹരിയിലായിരുന്നെന്ന് കണ്ടെത്തല്‍

അമേരിക്കയില്‍ പിറ്റ്ബുള്‍ നായകളുടെ ആക്രമണത്തില്‍ 73-കാരി കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. പരിശോധനയില്‍, ആക്രമണം നടത്തിയ നായകളുടെ ശരീരത്തില്‍ കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്തി. 2024 ഒക്ടോബറിലാണ് 73-കാരിയായ ജോവാന്‍ എച്ചല്‍ബാര്‍ഗ് അയല്‍വാസികള്‍ വളര്‍ത്തുന്ന പിറ്റ്ബുള്‍ നായകളുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്.പൂന്തോട്ടത്തിലായിരുന്ന ജോവാനെ പിറ്റ്ബുള്‍ നായകള്‍ ആക്രമിക്കുകയായിരുന്നു. ഡെമന്‍ഷ്യ ബാധിച്ച് വീല്‍ച്ചെയറിലായിരുന്ന ജോവാന്റെ ഭര്‍ത്താവിന് അവരെ രക്ഷിക്കാനായില്ല. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇരുനായകളെയും വെടിവെച്ചുവീഴ്ത്തി. പിന്നീട് നടത്തിയ ടോക്സിക്കോളജി പരിശോധനകളിലാണ് നായകളുടെ ശരീരത്തില്‍ കൊക്കെയന്റെ അംശം കണ്ടെത്തിയത്.പിറ്റ്ബുള്‍ […]

error: Content is protected !!