റോം: ന്യുമോണിയ കാരണം ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ജീവന്‍ അപകടത്തിലാകുന്ന സ്ഥിതി നിലവിലില്ലെന്ന് ഡോക്ടര്‍മാര്‍. ചൊവ്വാഴ്ചയാണ് ഡോക്ടര്‍മാര്‍ ഇക്കാര്യം അറിയിച്ചത്. ജീവനാപത്തില്ലെങ്കിലും മാര്‍പാപ്പയുടെ പ്രായവും ഇതുവരെയുള്ള രോഗാവസ്ഥയും കണക്കിലെടുത്ത് ആശുപത്രിയില്‍ത്തന്നെ ചികിത്സ തുടരുമെന്ന് വത്തിക്കാന്‍ അറിയിച്ചു.