തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദില്‍നിന്നുള്ള പ്രമുഖ ബിസിനസുകാരന്റെ മകളുമായാണ് പ്രഭാസിന്റെ വിവാഹം ഉറപ്പിച്ചതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രഭാസിന്റെ അന്തരിച്ച അമ്മാവനും നടനും കേന്ദ്രമന്ത്രിയുമായിരുന്ന കൃഷ്ണം രാജുവിന്റെ ഭാര്യ ശ്യാമളാദേവിയാണ് വിവാഹക്കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.45-കാരനായ പ്രഭാസ് 2002-ല്‍ ഈശ്വര്‍ എന്ന സിനിമയിലൂടെയാണ് അഭിനയത്തിന് തുടക്കംകുറിച്ചത്. രാജമൗലി ചിത്രം ബാഹുബലി പരമ്പരയിലെ ചിത്രങ്ങളിലൂടെ പാന്‍- ഇന്ത്യന്‍ താരമായി ഉയര്‍ന്നു. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളില്‍ ഒരാളാണ് പ്രഭാസ്.തുടര്‍ന്നുവന്ന സാഹോ, സലാര്‍, […]