തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സംസ്ഥാനസർക്കാരുമായി പരസ്യമായ ഏറ്റുമുട്ടലിനില്ല. രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന് ഉറച്ചുനിൽക്കേ തത്‌കാലം ഗവർണർ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കില്ല. രാജ്ഭവനിലെ സർക്കാർപരിപാടിയിൽനിന്ന് മന്ത്രി വി. ശിവൻകുട്ടി ഇറങ്ങിപ്പോയതിൽ ഗവർണർക്ക് അമർഷമുണ്ട്. ഇത് പ്രോട്ടക്കോൾ ലംഘനമാണെന്ന് രാജ്ഭവൻ വിമർശിച്ചെങ്കിലും മറ്റുനടപടികൾക്ക് സാധ്യതയില്ല. മന്ത്രിയുടെ ബഹിഷ്കരണം സത്യപ്രതിജ്ഞാലംഘനത്തിന്റെ പരിധിയിൽവരുന്ന വിഷയമല്ല. അതിനാൽ, സർക്കാരിനെ അതൃപ്തിയറിയിക്കുന്നതിനപ്പുറം, നിയമപരമായ മറ്റുനടപടി പ്രായോഗികവുമല്ല. കേന്ദ്രസർക്കാരിനുള്ള പ്രതിമാസറിപ്പോർട്ടിൽ മന്ത്രിയുടെ ബഹിഷ്കരണം അറിയിക്കും. ഭാരതാംബയെച്ചൊല്ലി രാഷ്ട്രീയവിവാദം ചൂടുപിടിച്ചതോടെ, പല […]