ജയ്പുർ: ബലാത്സംഗങ്ങളും കുറ്റകൃത്യങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് അമേരിക്ക അതീവജാഗ്രതാ നിർദേശം നൽകിയതിന്റെ മൂന്നാം ദിവസം രാജസ്ഥാനിലെ വിനോദസഞ്ചാരകേന്ദ്രമായ ഉദയ്പുരിൽ ഒരു ഫ്രഞ്ച് യുവതിയെ ബലാത്സംഗം ചെയ്തു. പ്രതിയെ പോലീസ് തിരയുന്നു. ഉദയ്പുരിലെ ഒരു ഹോട്ടലിൽ പാർട്ടിയിൽ പങ്കെടുക്കുന്നതിനിടെയാണ് സിദ്ധാർത്ഥ് എന്നു പരിചയപ്പെടുത്തിയ ആൾ യുവതിയെ ഒരു അപാർട്‌മെന്റിൽ എത്തിക്കുന്നതും ബലാത്സംഗം ചെയ്യുന്നതും. പ്രതി നിലവിൽ ഒളിവിലാണെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും പോലീസ് പറഞ്ഞു. ജൂൺ 22-ന് ഡൽഹിയിൽനിന്ന് ഉദയ്പുരിലെത്തിയ യുവതി അംബാമാത പ്രദേശത്തെ ഒരു […]