മലപ്പുറം: റാപ്പര്‍ ഡബ്‌സി എന്ന മുഹമ്മദ് ഫാസിലിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കത്തിലാണ് ചങ്ങരംകുളം പോലീസ് ഡബ്‌സിയെ അറസ്റ്റുചെയതത്. ഡബ്‌സിക്കൊപ്പം മൂന്ന് സുഹൃത്തുക്കളും അറസ്റ്റിലായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കാഞ്ഞിയൂര്‍ സ്വദേശി ബാസിലിന്റേയും പിതാവിന്റേയും പരാതിയില്‍ ചങ്ങരംകുളം പോലീസ് ഡബ്‌സിയേയും സുഹൃത്തുക്കളെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അറസ്റ്റുരേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഈ വര്‍ഷം ജനുവരിയില്‍ ഒരു വര്‍ഷത്തേക്ക് ഇടവേളയെടുക്കുന്നതായി ഡബ്‌സി പ്രഖ്യാപിച്ചിരുന്നു. കരിയര്‍ വളര്‍ച്ചയിലും ക്രിയേറ്റിവിറ്റിയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണിതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.