റാപാമൈസിന്‍, ട്രാമെറ്റിനിബ് എന്നീ മരുന്നുകള്‍ സംയോജിപ്പിച്ച് നല്‍കിയതിലൂടെ എലികളുടെ ആയുസ് 30 ശതമാനംവരെ വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് വെളിപ്പെട്ടതായി ഗവേഷകര്‍. ജര്‍മ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജി ഓഫ് ഏജിംഗ് നടത്തിയ പഠനത്തിലാണ് നിര്‍ണായക കണ്ടെത്തല്‍. എഫ്.ഡി.എ (ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍) അംഗീകൃത മരുന്നുകളാണ് രണ്ടും. വലിയ പ്രതീക്ഷ നല്‍കുന്നതാണ് കണ്ടെത്തലെന്നാണ് ഗവേഷകര്‍ പറയുന്നത്. ആയുസ് ദീര്‍ഘിപ്പിക്കുന്നതിനപ്പുറം ചികിത്സ ലഭിച്ച എലികളില്‍ ട്യൂമര്‍ വളര്‍ച്ച വൈകി, ശാരീരിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചു എന്നതടക്കമുള്ള മെച്ചപ്പെട്ട ആരോഗ്യ സൂചകങ്ങള്‍ […]