അഭ്യൂഹങ്ങളും ചോദ്യങ്ങളും ഇനി അവസാനിപ്പിക്കാം. നടൻ വിശാൽ വിവാഹിതനാവുന്നു. നടി സായ് ധൻസികയാണ് വധു. സായ് ധൻസിക നായികയാവുന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് താരങ്ങൾതന്നെ ഇക്കാര്യം സ്ഥിരീകരിച്ചത്. വിവാഹത്തീയതിയും പ്രഖ്യാപിച്ചു. കബാലി, പരദേശി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് ധൻസിക. ഈ വർഷം ഓഗസ്റ്റ് 29-നാണ് വിശാലും സായ് ധൻസികയും വിവാഹിതരാവുന്നത്. സായ് ധൻസിക നായികയാവുന്ന യോഗി ഡാ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് തിങ്കളാഴ്ച നടന്നിരുന്നു. ഈ ചടങ്ങിൽവെച്ചാണ് തങ്ങൾ വിവാഹിതരാവാൻ പോകുന്ന കാര്യം […]