സ്വന്തം സാലറി ക്രെഡിറ്റായി എന്ന് കാണിക്കുന്ന സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെ യുവാവിനെതിരെ വിമർശനവും പരിഹാസവും. ബെംഗളൂരു ആസ്ഥാനമായുള്ള ‘യൂഫോമി’ന്റെ സഹസ്ഥാപകനായ അഭിഷേക് ചക്രവർത്തിയാണ് സ്ക്രീൻഷോട്ട് എക്സിൽ (ട്വിറ്റർ) പങ്കുവച്ചിരിക്കുന്നത്. എന്നാൽ, അഭിഷേക് ഷെയർ ചെയ്തിരിക്കുന്ന സ്ക്രീൻഷോട്ട് വ്യാജമാണ് എന്നും അത്രയൊന്നും ശമ്പളം ഉണ്ടാവില്ലെന്നുമാണ് നെറ്റിസൺസ് വിമർശനമായി പറഞ്ഞത്. ഇത്രയധികം ശമ്പളമുണ്ട് എന്നത് വിശ്വസിക്കാൻ സാധിക്കില്ല എന്നും പലരും അഭിപ്രായപ്പെട്ടു. ‘₹420,000 രൂപ തന്റെ ഐസിഐസിഐ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റായി’ എന്നാണ് അഭിഷേക് ചക്രവർത്തി പോസ്റ്റിൽ […]