ഫിറ്റ്നസ് സംബന്ധമായ കാര്യങ്ങൾ നിരന്തരം സാമൂഹികമാധ്യമത്തിൽ പങ്കുവെക്കുന്ന താരമാണ് നടി സമീര റെഡ്ഡി. പ്രായമാകുംതോറും ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളെ പുൽകുന്നതിനേക്കുറിച്ചും ബോഡിപോസിറ്റിവിറ്റിയേക്കുറിച്ചുമൊക്കെ സമീര പങ്കുവെക്കാറുണ്ട്. വർഷങ്ങളോളം വണ്ണംകുറയ്ക്കാൻ പാടുപെട്ടിരുന്നയാളാണ് താനെന്നും ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യാതെ മുന്നോട്ടു പോവാനുണ്ടായ തീരുമാനത്തേക്കുറിച്ചും പങ്കുവെക്കുകയാണ് സമീര. പലതരം ഡയറ്റുകൾ മാറിമാറി പരീക്ഷിച്ചതിനുശേഷം തന്റെ നാൽപത്തിയാറാം വയസ്സിലാണ് ശരിയായ രീതിയിൽ ആരോഗ്യത്തെ കാക്കാൻ തുടങ്ങിയതെന്ന് സമീര പറയുന്നു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് സമീര ഇക്കാര്യങ്ങൾ പങ്കുവെച്ചത്. വണ്ണം പെട്ടെന്ന് കുറയ്ക്കുക എന്നതിനേക്കാൾ […]