കോട്ടയം : ഏറ്റുമാനൂരില്‍ ട്രെയിന് മുന്നില്‍ ചാടി അമ്മയും പെണ്‍മക്കളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് നോബി ലൂക്കോസ് റിമാന്‍ഡില്‍. ഏറ്റുമാനൂര്‍ കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. നോബിയെ കോട്ടയം ജില്ലാ ജയിലിലേക്ക് മാറ്റും.ഭര്‍ത്താവ് നോബി ലൂക്കോസ് പലപ്പോഴായി ക്രൂരമായി ഉപദ്രവിച്ചതിനെ തുടര്‍ന്നാണ് ഷൈനി വീടുവിട്ടിറങ്ങിയതും വിവാഹമോചനത്തിന് നീങ്ങിയതും. ഭര്‍ത്താവിന്റെ ഉപദ്രവത്തെ തുടര്‍ന്നാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഷൈനി മരിക്കുന്നതിന്റെ തലേന്ന് നോബി വാട്‌സ്ആപ്പില്‍ ചില സന്ദേശങ്ങള്‍ അയച്ചിരുന്നു. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള സന്ദേശമാണ് അയച്ചതെന്ന് നോബി […]