വിവാഹിതരൊക്കെ തന്നെ പക്ഷേ, നന്നായി ഒന്നുറങ്ങണമെങ്കില്‍ പങ്കാളി ഒപ്പം വേണ്ടെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍… ഇന്ത്യന്‍ ദമ്പതിമാരില്‍ 70 ശതമാനവും നന്നായി വിശ്രമിക്കാന്‍ പങ്കാളികളില്ലാതെ ഒറ്റയ്ക്ക് ഉറങ്ങാന്‍ താത്പര്യപ്പെടുന്നുവെന്ന് ഉറക്കവുമായി ബന്ധപ്പെട്ട ഒരു ആഗോള പഠനം പറയുന്നത്. സ്ലീപ് ഡിവോഴ്സ് എന്ന് വിളിക്കപ്പെടുന്ന ഈ രീതിയില്‍ ഇന്ത്യ മുന്നിലാണെന്നാണ് റെസ്മെഡ്സ് 2025-ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ പറയുന്നത്. ഇന്ത്യയിലെ 78 ശതമാനം ആളുകളാണ് സ്ലീപ് ഡിവോഴ്സ് നടത്തുന്നതെന്ന് സര്‍വേ പറയുന്നു. തൊട്ടുപിന്നില്‍ 67 ശതമാനമുള്ള ചൈനയും 65 ശതമാനമുള്ള […]