കൊച്ചി: കാക്കനാട് തെങ്ങോട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ നായ്ക്കുരണക്കായ് എറിഞ്ഞ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. കുട്ടി അതിക്രമത്തിന് ഇരയായിട്ടും വേണ്ട സഹായം ചെയ്യാതിരുന്ന മൂന്ന് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. ഒരു അധ്യാപികയെ സ്ഥലം മാറ്റി. പത്താം ക്ലാസുകാരിയുടെ ദേഹത്ത് നായ്ക്കുരണക്കായ് ഇട്ട വിദ്യാര്‍ത്ഥിനികളുടെ പരീക്ഷാ സെന്ററും മാറ്റി.കാക്കനാട് തെങ്ങോട് സ്‌കൂളില്‍ പഠിക്കുന്ന പത്താം ക്ലാസുകാരിക്ക് നേരെയായിരുന്നു സഹപാഠികള്‍ ക്രൂരത കാട്ടിയത്.ക്ലാസിലിരുന്ന പെണ്‍കുട്ടിയുടെ ശരീരത്ത് നായ്ക്കുരണക്കായ എറിഞ്ഞായിരുന്നു ക്രൂരത.15 ദിവസത്തോളം കുട്ടി ആശുപത്രിയില്‍ കിടക്കേണ്ട സാഹചര്യമാണ് […]