തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലക്കേസിൽ പതിനൊന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി. നെടുമങ്ങാട് പട്ടികജാതി – പട്ടികവർഗ പ്രത്യേക കോടതിയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. നാളെയാണ് ശിക്ഷ വിധിക്കുക. പ്രതികൾ കുറ്റം ചെയ്തതായി പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞു. എന്നാൽ, കൊലപാതകത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. 11 പ്രതികളിൽ ആറാം പ്രതിയായ രഞ്ജിത്ത് ജാമ്യത്തിലായിരുന്നു. ഓട്ടോ ഡ്രൈവർ കൂടിയായ രഞ്ജിത്തിനെ ഇന്ന് കോടതി റിമാൻഡ് ചെയ്തു. കൊലപാതകത്തിന് ശേഷം പ്രതികൾ കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും […]