Posted inKERALA

മാസപ്പിറവി കണ്ടു, കേരളത്തില്‍ നാളെ റമസാന്‍ വ്രതാരംഭം

മലപ്പുറം: കഠിനവ്രതത്തിന്റെ നേരനുഭവമായി കേരളത്തില്‍ നാളെ റമസാന്‍ വ്രതാരംഭത്തിന് തുടക്കം. മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ നാളെ റമസാന്‍ ഒന്നാകുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മലപ്പുറം പൊന്നാനിയിലും കോഴിക്കോട് കടലുണ്ടിയിലും മാസപ്പിറവി ദൃശ്യമായതായി വിവിധ ഖാസിമാര്‍ അറിയിച്ചു. ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകളില്‍ ഇന്ന് റമസാന്‍ വ്രതം ആരംഭിച്ചിരുന്നു. ആത്മസംസ്‌കരണത്തിന്റെയും സ്വയം ശുദ്ധീകരണത്തിന്റെയും നാളുകളാണ് വരുന്നത്. എല്ലാ മനസുകളും ഒന്നായി പ്രാര്‍ത്ഥനയുടെ ലോകത്തേക്ക് നീങ്ങുന്ന പുണ്യദിനങ്ങള്‍.

error: Content is protected !!