ആരാധകരെ അമ്പരപ്പിച്ചുകൊണ്ടാണ് ബോളിവുഡ് താരം ഗോവിന്ദയുടെയും ഭാര്യ സുനിത അഹൂജയുടേയും വിവാഹ മോചനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇരുവരും ഇത് സംബന്ധിച്ച കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ലെങ്കിലും ഇവരുമായി ബന്ധപ്പെട്ട ചിലയാളുകള്‍ ചില പ്രതികരണങ്ങളുമായി രംഗത്തുവന്നിരുന്നു.ഇപ്പോഴിതാ ഗോവിന്ദയുടെ അഭിഭാഷകന്‍ ലളിത് ബിന്ദാല്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. ആറ് മാസം മുമ്പ് സുനിത അഹൂജ ഗോവിന്ദയുമായുള്ള വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നുവെന്നും എന്നാല്‍ ആ പ്രശ്നങ്ങള്‍ പിന്നീട് പരിഹരിക്കപ്പെട്ടുവെന്നും ലളിത് പറഞ്ഞു.പുതുവത്സര ദിനത്തില്‍ തങ്ങള്‍ ഒന്നിച്ച് നേപ്പാള്‍ യാത്ര നടത്തിയിരുന്നു. […]