ഇന്ദോര്‍ (മധ്യപ്രദേശ്): ഭര്‍ത്താവിന്റെ സഹോദരനുമായിച്ചേര്‍ന്ന് കാമുകന്റെ ഫ്‌ളാറ്റില്‍നിന്ന് ഒന്നര കോടി രൂപ കവര്‍ന്ന് യുവതി. കാമുകന്‍ തന്നെ ഉപേക്ഷിച്ചുപോകുമോ എന്ന ഭയത്താലാണ് യുവതി മോഷണം ആസൂത്രണം ചെയ്തതും നടത്തിയതുമെന്നാണ് വിവരം. ഇന്ദോറിലെ പലാസിയ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ആളെ തിരിച്ചറിയാതിരിക്കാന്‍ യുവതിയും ഭര്‍തൃസഹോദരനും ബുര്‍ഖ ധരിച്ചാണ് മോഷണം നടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.ഈ മാസം 13-ന് ശുഭ് ലാഭ് പ്രൈം ടൗണ്‍ഷിപ്പില്‍ താമസിക്കുന്ന ശിവാലി ജേഡന്‍ എന്ന ബ്യൂട്ടി പാര്‍ലറുടമ പോലീസിനെ സമീപിച്ചതോടെയാണ് വന്‍ […]