Posted inKERALA

തിരുവല്ലയില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളത്തിനിടയില്‍ ആനവിരണ്ട് മറ്റൊരു ആനയെ കുത്തി. സംഭവത്തില്‍ ക്ഷേത്രത്തിലെ കീഴ്ശാന്തിമാര്‍ക്കും ചിലഭക്തര്‍ക്കും നിസാര പരിക്കേറ്റു. ഉത്സവത്തോട് അനുബന്ധിച്ച് എഴുന്നള്ളത്തിന് കൊണ്ടുവന്ന വേണാട്ടുമറ്റം ഉണ്ണിക്കുട്ടന്‍ എന്ന മോഴയാനയാണ് വിരണ്ടത്. ഉണ്ണിക്കുട്ടന്‍ എന്ന ആന ഒപ്പമുണ്ടായിരുന്ന തിരുവല്ല ദേവസ്വത്തിന്റെ ആനയായ ജയരാജനെ കുത്തുകയായിരുന്നു. ഇതോടെ അല്പം മുന്നോട്ട് കുതിച്ച ജയരാജന്‍ പഴയ ഊട്ടുപുരയ്ക്ക് സമീപത്തേക്ക് ഓടി. ഇതിനിടെ ആനയുടെ മുകളിലുണ്ടായിരുന്ന കീഴ്ശാന്തി താഴെക്ക് വീണെങ്കിലും ആന ശാന്തനായതിനാല്‍ അപകടം ഒഴിവായി. വേണാട്ടുമറ്റം ഉണ്ണിക്കുട്ടന്‍ ശാസ്താം […]

error: Content is protected !!