തിരുവനന്തപുരം: വെള്ളനാട് കുളക്കോട് പത്ത് വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ ദില്‍ഷിതയെയാണ് വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദില്‍ഷിത അനുജത്തിയോടൊപ്പം കളിക്കുകയായിരുന്നു. ഇതിനിടെ ശുചി മുറിയില്‍ കയറി വാതിലടക്കുകയും പിന്നീട് ഷാള്‍ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പേനയ്ക്ക് വേണ്ടി കുട്ടികള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.മൃതദേഹം വെള്ളനാട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുകള്‍ക്ക് വിട്ടു നല്‍കും. സംഭവത്തില്‍ ആര്യനാട് പൊലീസ് […]