കൊച്ചി /കോഴിക്കോട്: കേരളതീരത്തിനടുത്തെ അന്താരാഷ്ട്ര കപ്പല്‍ചാലില്‍ തിങ്കളാഴ്ച രാവിലെമുതല്‍ കത്തിക്കൊണ്ടിരിക്കുന്ന ചരക്കുകപ്പലില്‍ സാഹസികമായി ഇറങ്ങി സേനയുടെ രക്ഷാദൗത്യം. കപ്പലിന്റെ ബോ ഭാഗത്തേക്ക് ഹെലികോപ്റ്ററിലിറങ്ങി മുന്‍വശത്തെ കൊളുത്തില്‍ വടംകെട്ടി കോസ്റ്റ്ഗാര്‍ഡ് കപ്പലായ സമുദ്രപ്രഹരിയുമായി ബന്ധിപ്പിച്ചു. കേരള തീരത്തുനിന്ന് പുറംകടലിലേക്ക് വലിച്ചുനീക്കാന്‍ ശ്രമം തുടങ്ങി. ഇതിനൊപ്പം മുംബൈ തുറമുഖത്തുനിന്ന് എമര്‍ജന്‍സി ടോയിങ് വെസലായ വാട്ടര്‍ ലില്ലി എന്ന ടഗും ഓഫ് ഷോര്‍ വാരിയര്‍ സപ്പോര്‍ട്ട് വെസലും അപകടസ്ഥലത്ത് എത്തി. കോസ്റ്റ് ഗാര്‍ഡിന്റെ ഒരു മുങ്ങല്‍വിദഗ്ധനും ഗുജറാത്തിലെ പോര്‍ബന്തറില്‍നിന്നുള്ള മറൈന്‍ എമര്‍ജന്‍സി […]