Posted inKERALA

തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെ അസോസിയേറ്റ് പാര്‍ട്ടിയാക്കും; ഹൈക്കമാൻഡ് അനുമതി ലഭിച്ചാൽ പ്രഖ്യാപനം

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെ അസോസിയേറ്റ് പാര്‍ട്ടിയാക്കാന്‍ തീരുമാനം. ഹൈക്കമാന്‍ഡ് അനുമതി ലഭിച്ചാല്‍ പ്രഖ്യാപനമുണ്ടാകും. തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത് പിന്നീട് തീരുമാനിക്കുമെന്നാണ് സൂചന. ഘടകകക്ഷിയായി പരിഗണിക്കാതെ സഹകക്ഷിയായി പരിഗണിക്കുന്ന രീതിയാണ് അസോസിയേറ്റ് പാര്‍ട്ടിയെന്നത്. അസോസിയേറ്റ് പാര്‍ട്ടി മുന്നണിക്കകത്ത് നില്‍ക്കുന്ന പാര്‍ട്ടിയായിരിക്കില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചുമതലപ്പെടുത്തിയത്. നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വറുമായി ചര്‍ച്ച നടത്തണം, […]

error: Content is protected !!