Posted inKERALA

‘ ആ കഴിഞ്ഞ വര്‍ഷം ഇനിയുണ്ടാവരുത്’; തൃശൂര്‍പൂരം നടത്തിപ്പിന് ഇത്തവണ പരിചയസമ്പന്നരായ ഉദ്യോഗസ്ഥര്‍

തൃശ്ശൂര്‍: പൂരം പൊലിമയോടെയും പ്രൗഢിയോടെയും സുരക്ഷിതമായും നടത്താന്‍ സംസ്ഥാനസര്‍ക്കാരും ജില്ലാഭരണകൂടവും തൃശ്ശൂര്‍ കോര്‍പറേഷനും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ദേവസ്വംമന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. പൂരവുമായി ബന്ധപ്പെട്ട എല്ലാ ആചാരങ്ങളും സമയക്രമം നിശ്ചയിച്ച് ആസൂത്രണംചെയ്യും. ചുമതലകള്‍ക്ക് പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ നിയമിക്കും. കഴിഞ്ഞവര്‍ഷം പരിചയസമ്പന്നരല്ലാത്തവരെ നിയമിച്ചുവെന്ന ആരോപണമുണ്ടായിരുന്നു.പൂരംപ്രദര്‍ശനത്തിന്റെ തറവാടകയുമായി ബന്ധപ്പെട്ട് തത്സ്ഥിതി നിലനിര്‍ത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിട്ടുണ്ടെന്നും ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാന്‍ കൊച്ചി ദേവസ്വം കമ്മിഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.പൂരത്തിന് മുന്നോടിയായി നഗരത്തിലെയും പൂരപ്പറമ്പിലെയും തന്ത്രപ്രധാനമായ സ്ഥലങ്ങളിലെല്ലാം […]

error: Content is protected !!