തിരുവനന്തപുരം: ആശമാരുടെ ഓണറേറിയം 21000 രൂപയാക്കണം, വിരമിക്കല്‍ ആനുകൂല്യം എന്നിവ സമരക്കാര്‍ ആവര്‍ത്തിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ആശ പ്രവര്‍ത്തകരുമായി നടത്തിയ സമരത്തിന് ശേഷമായിരുന്നു പ്രതികരണം. ആശമാരുടെ ഓണറേറിയം കൂട്ടരുതെന്ന നിലപാട് കേരളത്തിനില്ല. എന്നാല്‍ വേതനം മൂന്നിരട്ടി ഉടന്‍ കൂട്ടണമെന്ന് പറഞ്ഞാല്‍ പല കാര്യങ്ങളും പരിഗണിച്ച് മാത്രമെ അത് ആലോചിക്കാന്‍ പോലും കഴിയൂവെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്താകെ 26125 ആശമാരാണ് ഉള്ളത്. 400 ഓളം പേരാണ് സമരത്തിനുള്ളത്. കേരളത്തില്‍ ആശമാര്‍ക്ക് അധിക ജോലി എന്ന് ചില തെറ്റായ പ്രചാരണം […]