ജബൽപൂര്‍: മധ്യപ്രദേശിലെ ജബൽപൂരിൽ മലയാളി വൈദികർ ഉൾപ്പെടെയുള്ള ക്രൈസ്തവ സംഘത്തിന് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് വിശ്വ ഹിന്ദു പരിഷത്ത്. മണ്ട്ലയിൽ വ്യാപകമായി നിർബന്ധിത മത പരിവർത്തനം നടക്കുന്നുവെന്നും ബസിൽ യാത്ര ചെയ്യുകയായിരുന്ന പലരുടെയും രേഖകൾ പരിശോധിച്ചപ്പോൾ അവർ ആദിവാസി വിഭാഗത്തിൽപ്പെട്ട ഹിന്ദുക്കൾ ആണെന്ന് മനസിലായെന്നും വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ പറഞ്ഞു. മേഖലയിലെ ഒരു ബിഷപ്പ് ശ്രീരാമനെതിരെ മോശം പരാമർശവും നടത്തിയെന്ന് വിഎച്ച്പി ആരോപിച്ചു. നിർബന്ധിത മത പരിവർത്തണത്തിനും, ശ്രീരാമന് എതിരെയുള്ള […]