ബെംഗളൂരു : കൊടുവാളുമായി റീല്‍ ചിത്രീകരിച്ച കന്നഡ ബിഗ്‌ബോസ് മത്സരാര്‍ഥികളുടെ പേരില്‍ പോലീസ് കേസെടുത്തു. ബിഗ് ബോസ് 11-ാം സീസണ്‍ മത്സരാര്‍ഥി വിനയ് ഗൗഡ, പത്താംസീസണ്‍ മത്സരാര്‍ഥി രജത് കിഷന്‍ എന്നിവരുടെ പേരിലാണ് ആയുധ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.പോലീസിന്റെ സാമൂഹിക മാധ്യമ നിരീക്ഷണ വിഭാഗത്തിന്റെ ചുമതലയുള്ള എസ്‌ഐ ഭാനു പ്രകാശ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ബസവേശ്വരനഗര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.ഇരുവരും വലിയ കൊടുവാള്‍ വീശി നടക്കുന്നതും പരസ്പരം കൊടുവാള്‍ കൈമാറുന്നതുമായ രീതിയിലാണ് റീല്‍ […]