വണ്ണം കുറയ്ക്കാൻ പലവിധ മാർഗങ്ങൾ പരീക്ഷിക്കുന്നവരുണ്ട്. കർശനമായ ഡയറ്റിങ്ങും കഠിനമായ വർക്കൗട്ടുമൊക്കെ ചെയ്ത് ഫലപ്രാപ്തിയിലെത്തുന്നവരാണ് ഏറെയും. എന്നാൽ ഇവയ്ക്കൊപ്പം നിശ്ചയദാർഢ്യം കൈവിടാതെ മുന്നോട്ടുപോകാനുള്ള മനക്കരുത്തും പ്രധാനമാണ്. അത്തരത്തിൽ അതിശയിപ്പിക്കുന്ന രീതിയിൽ വണ്ണംകുറച്ചതിനേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ഫിറ്റ്നസ് മോഡലായ നെസ്സി എന്ന പെൺകുട്ടി. ഇൻസ്റ്റഗ്രാമിലൂടെയാണ് നെസ്സി വണ്ണം കുറച്ചതിനേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. ഇതിനകം നാലുമില്യൺ കാഴ്ചക്കാരാണ് നെസ്സിയുടെ ട്രാൻസ്ഫർമേഷൻ വീഡിയോ കണ്ടത്. 2023-ൽ 138 കിലോയായിരുന്നു നെസ്സിയുടെ ഭാരം. കഠിനാധ്വാനത്തിന്റെ ഫലമായി 2025 ആയപ്പോഴേക്കും താൻ 75 കിലോ ഭാരത്തിലേക്കെത്തി എന്നാണ് […]