ഭാര്യയെ കാമുകന് വിവാഹം ചെയ്തുകൊടുത്ത് യുവാവ്. ഉത്തര്‍പ്രദേശിലെ സന്ത് കബീര്‍ നഗര്‍ ജില്ലയിലെ ഒരു യുവാവാണ് തന്റെ ഭാര്യയുടെ വിവാഹം അവളുടെ കാമുകനുമായി നടത്താന്‍ തീരുമാനിച്ചത്. ഭാര്യ മറ്റൊരു യുവാവുമായി അടുപ്പത്തിലാണ് എന്ന് അറിഞ്ഞപ്പോഴാണ് ബബ്ലു എന്ന യുവാവ് രണ്ട് കുട്ടികളെയും തന്റെ ചുമതലയില്‍ വിടണമെന്നും അങ്ങനെ എങ്കില്‍ കാമുകനെ വിവാഹം കഴിക്കാമെന്നും ഭാര്യയോട് പറയുന്നത്. അങ്ങനെ ഇത് ഭാര്യ സമ്മതിക്കുകയും വിവാഹം നടക്കുകയുമായിരുന്നു.2017 -ലാണ് ബബ്ലൂവും രാധികയും വിവാഹിതരാവുന്നത്. ഇവര്‍ക്ക് 7 -ഉം 9 -ഉം […]