അവിവാഹിതരായ സ്ത്രീകൾക്ക് ഐവിഎഫ് ട്രീറ്റ്മെന്റ് വാഗ്ദ്ധാനം ചെയ്ത് കിഴക്കൻ ചൈനയിലെ ഒരു സ്വകാര്യ ആശുപത്രി. ബീജദാതാക്കളെ കാണാനും അനുവാദം നൽകും. നിയമവിരുദ്ധമായ ഐവിഎഫ് സേവനങ്ങൾ നൽകുന്നു എന്ന് കാണിച്ച് ആശുപത്രി ഇപ്പോൾ അന്വേഷണം നേരിടുകയാണ് എന്നാണ് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ജിയാങ്സു പ്രവിശ്യയിലെ നാൻജിംഗിലുള്ള നന്തായ് ഇന്റഗ്രേറ്റഡ് ചൈനീസ് ആൻഡ് വെസ്റ്റേൺ മെഡിസിൻ ഹോസ്പിറ്റലാണ് ഇപ്പോൾ അന്വേഷണം നേരിട്ടു കൊണ്ടിരിക്കുന്നത്. ഒരു മാധ്യമമാണ് ആശുപത്രി ഇത്തരം നിയമവിരുദ്ധമായ ഐവിഎഫ് ചികിത്സകൾ നടത്തുന്നുണ്ട് എന്ന […]