ന്യൂഡല്‍ഹി: ഇന്ത്യയിലെ അതിദരിദ്രരുടെ എണ്ണം കുത്തനെ കുറഞ്ഞതായി ലോകബാങ്ക് റിപ്പോര്‍ട്ട്. 2011-12 വര്‍ഷത്തില്‍ ഇന്ത്യയിലെ അതിദാരിദ്ര്യം അനുഭവിക്കുന്നവര്‍ ജനസംഖ്യയുടെ 16.2% പേരായിരുന്നു. എന്നാല്‍, പത്തു വര്‍ഷത്തിനിപ്പുറം, 2022-23 വര്‍ഷത്തില്‍, അതിദ്രരുടെ എണ്ണം 2.3 ശതമാനമായി കുറഞ്ഞുവെന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയിലെ 17.1 കോടിയാളുകളെ അതിദാരിദ്ര്യത്തില്‍നിന്ന് മുക്തരാക്കിയെന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദിവസം 2.15 ഡോളറില്‍(183 രൂപ) താഴെ മാത്രം വരുമാനം ലഭിക്കുന്നവരെയാണ് ലോകബാങ്ക് അതിദരിദ്രരായി കണക്കാക്കുക. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യയിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ ഗണ്യമായ […]