
അത്ഭുതമെന്ന് തോന്നുംവിധം ശരീരത്തില്‍ പല തരത്തിലുള്ള പച്ചകുത്തുന്നവരുണ്ട്. കടയില്‍ പോയി സ്ഥിരമായി വാങ്ങുന്ന സാധനത്തിന്റെ ബാർകോഡ് തന്നെ ശരീരത്തില്‍ പച്ചകുത്തിയാലോ!
യുകെ സ്വദേശിയായ യുവതിയാണ് സ്ഥിരമായി വാങ്ങാറുള്ള ഡ്രിങ്കിന്റെ ബാര്‍കോഡ് കയ്യില്‍ പച്ചകുത്തിയത്. ഇത് സ്‌കാന്‍ ചെയ്യുമ്പോള്‍ സാധനത്തിന്റെ വില കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുന്നതും സമൂഹികമാധ്യമങ്ങളിള്‍ പരക്കുന്ന വീഡിയോയില്‍ കാണാം.
എനർജി ഡ്രിങ്കായ റെഡ് ബുളിന്റെ ക്യുആര്‍ കോഡ് പച്ചകുത്താനായി ഏകദേശം അമ്പത്തിയൊന്നായിരം രൂപയാണ് (600 ഡോളര്‍) യുവതി ചെലവഴിച്ചത്.
ക്യു ആര്‍ കോഡിൻ്റെ അരികിലായി പുഴുവിന്റെ ചിത്രവും പച്ചകുത്തിയിട്ടുണ്ട്. ക്യൂ ആര്‍ കോഡ് പ്രവര്‍ത്തിക്കണമെന്നില്ലെന്ന് ടാറ്റൂ ആര്‍ടിസ്റ്റ് നേരത്തേ പറഞ്ഞതുകൊണ്ട് സ്കാനാകുമെന്ന് ഇവർ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ പിറ്റേ ദിവസം കടയില്‍ പോയി സ്‌കാന്‍ ചെയ്തപ്പോള്‍ താന്‍ ഞെട്ടിപോയെന്ന് യുവതി പറഞ്ഞതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ബാര്‍കോഡ് ടാറ്റൂ പരീക്ഷിക്കണമെന്നുള്‍പ്പടെ ആശ്ചര്യം നിറഞ്ഞ നിരവധി കമന്റുകളാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോക്ക് ലഭിച്ചത്.