ഏറ്റവും കൂടുതല്‍ നേരം ചുംബിച്ചതിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ ദമ്പതികള്‍ ഒടുവില്‍ വേര്‍പിരിയുന്നു. തായ്ലന്‍ഡില്‍ നിന്നുള്ള എക്കച്ചായ് തിരനാരത്തും ഭാര്യ ലക്ഷണയും 2013 -ലാണ് 58 മണിക്കൂറും 35 മിനിറ്റും ചുംബിച്ചുകൊണ്ട് റെക്കോര്‍ഡ് നേടിയത്. എന്നാല്‍, ബിബിസി സൗണ്ട്സ് പോഡ്കാസ്റ്റ് വിറ്റ്നസ് ഹിസ്റ്ററിയില്‍ സംസാരിക്കവെ എക്കച്ചായിയാണ് തങ്ങള്‍ പിരിഞ്ഞതായി സ്ഥിരീകരിച്ചത്.
പിരിഞ്ഞെങ്കിലും അന്ന് അങ്ങനെയൊരു റെക്കോര്‍ഡ് നേടിയതില്‍ എപ്പോഴും അഭിമാനിക്കുന്നു എന്നും എക്കച്ചായ് പറഞ്ഞു. മത്സരത്തിന്റെ നിയമങ്ങള്‍ വളരെ കര്‍ശനമായിരുന്നു. അതിനാല്‍ തന്നെ വളരെ ബുദ്ധിമുട്ടിയാണ് അത് പൂര്‍ത്തീകരിച്ചത് എന്നും എക്കച്ചായ് പറയുന്നു. ബാത്ത്‌റൂമിന്റെ ഇടവേളകളില്‍ പോലും ചുണ്ടുകള്‍ തമ്മില്‍ ചേര്‍ന്നിരിക്കണം. വെള്ളം കുടിക്കുന്നത് പോലും ചുണ്ടുകള്‍ ചേര്‍ത്തിട്ട് തന്നെ ആയിരിക്കണം എന്നും എക്കച്ചായ് പറയുന്നു.
‘ആ റെക്കോര്‍ഡ് നേടിയതില്‍ തനിക്ക് വളരെ അധികം അഭിമാനമുണ്ട്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അനുഭവമാണ് ഇത്. ഞങ്ങള്‍ വളരെക്കാലം ഒരുമിച്ച് കഴിഞ്ഞു. ഒരുമിച്ച് ഞങ്ങളുണ്ടാക്കിയ നേട്ടത്തിന്റെ നല്ല ഓര്‍മ്മകള്‍ എക്കാലവും സൂക്ഷിക്കാന്‍ ഞാന്‍ ആ?ഗ്രഹിക്കുന്നു’ എന്നും എക്കച്ചായ് പറഞ്ഞു.
അതേസമയം, 2013 -ല്‍ ആദ്യമായിട്ടായിരുന്നില്ല ഇവര്‍ ഇങ്ങനെ ഒരു റെക്കോര്‍ഡ് സ്ഥാപിക്കുന്നത്. 2011 -ല്‍ 46 മണിക്കൂറും 24 മിനിറ്റും ചുംബിച്ച് ഇരുവരും മത്സരത്തില്‍ വിജയിച്ചിരുന്നു. വാലന്റൈന്‍സ് ഡേയ്ക്ക് തൊട്ടുമുമ്പാണ് ഈ മത്സരം നടന്നത്. ഇരുവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യം ഉണ്ടായിരുന്നില്ല. ആ സമയത്ത് ലക്ഷണ ഒരു അസുഖത്തില്‍ നിന്നും മോചിതയായതെ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ അവളെ എവിടെയെങ്കിലും വെക്കേഷന് കൊണ്ടുപോകണം എന്ന് എക്കച്ചായ് ആഗ്രഹിച്ചിരുന്നു.
ഈ മത്സരത്തിന്റെ വിജയിക്ക് സമ്മാനം ഏകദേശം 13 ലക്ഷം രൂപയും ഒരു ഡയമണ്ട് മോതിരവും ആയിരുന്നു. അങ്ങനെയാണ് മത്സരത്തില്‍ പങ്കെടുത്ത് നോക്കാന്‍ അവര്‍ തീരുമാനിക്കുന്നത്. എന്തായാലും, മത്സരങ്ങള്‍ ഇവര്‍ക്ക് റെക്കോര്‍ഡ് നേടിക്കൊടുത്തു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply