
കോട്ടയം: താഴത്തങ്ങാടി തളിയില്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവ പരിപാടികള്‍ക്ക് മുന്നോടിയായി ക്ഷേത്രം മേല്‍ശാന്തി അനു രാമന്‍ നമ്പുതിരി ഭദ്രദീപം തെളിയിച്ചു. തിരുവുത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് അഷ്ട ഐശ്വര്യങ്ങളും നിറയാന്‍ വേണ്ടിയാണ് ചടങ്ങ് നടത്തിയത്. വിജയലക്ഷ്മി അമ്മ അമൃതം, കുന്നും പുറത്ത്, തിരുവുത്സവത്തിന്റെ ആദ്യ ഫണ്ട് നല്‍കി. സെക്രട്ടറി മനോജ് മഠത്തിപ്പറമ്പില്‍ ആദ്യഫണ്ട് സ്വീകരിച്ചു. നോട്ടിസ് പ്രകാശനം ഉപദേശക സമിതി പ്രസിഡന്റ് സതിഷ് ബാബു മുല്ലശ്ശേരില്‍ മേല്‍ശാന്തിക്ക് നല്‍കി പ്രകാശനം ചെയ്തു. ഉപദേശക സമതി അംഗങ്ങള്‍, ക്ഷേത്രജീവനക്കാര്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായി
Discover more from MALAYALAM
Subscribe to get the latest posts sent to your email.