തിരുനക്കര: കോട്ടയം തിരുനക്കര അമ്പലത്തിലെ ഉത്സവത്തിനിടെ നടന്ന സംഘര്‍ഷം. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഇന്നലെ നടന്ന ഗാനമേളക്കിടെയാണ് ഒരുപറ്റം യുവാക്കള്‍ സംഘം ചേര്‍ന്ന് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ യുവാക്കള്‍ പരസ്പരം കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയും കത്തി വീശുകയും ചെയ്തു. ആറു പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. സംഭവത്തില്‍ കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.
ഉത്സവത്തിന് ഗാനമേള നടക്കുന്ന ദിവസങ്ങളില്‍ ഇത്തരം സംഘര്‍ഷം പതിവാകുന്ന കാഴ്ചയാണ് തിരുനക്കര ക്ഷേത്രത്തിലുള്ളത്. മുന്‍കൂട്ടി പദ്ധതി തയ്യറാക്കി വന്നത് പോലെയുള്ള അക്രമമാണ് നടന്നത്. യുവാക്കളുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നു. കുരുമുളക് സ്‌പ്രേയും മാരകായുധങ്ങളുമായാണ് യുവാക്കളുടെ സംഘം തിരുനക്കരയിലേക്ക് എത്തിയത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ കണ്ടെത്താന്‍ വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്.
സ്റ്റേജില്‍ പാട്ട് നടക്കുന്നതിനിടെ പലയിടങ്ങളിലായി ചേരി തിരിഞ്ഞ് അക്രമം ഉണ്ടാവുകയായിരുന്നു. ഇതിനിടയില്‍ യുവാക്കള്‍ നാട്ടുകാര്‍ക്ക് നേരെയും കത്തി വീശി. ഉത്സവത്തിന് വേണ്ടി ക്രമീകരിച്ച തോരണങ്ങളും മറ്റും നശിപ്പിക്കുന്ന സാഹചര്യവും തിരുനക്കരയിലുണ്ടായി. മൈക്ക് സെറ്റ് അടക്കം തകരാറിലാക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു അക്രമം


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply