
തിരുവനന്തപുരം: തിരുവനന്തപുരത്തു യുവാവിന്റെ കൂട്ടക്കൊലപാതകം. 5 പേരെ കൊലപ്പെടുത്തിയതായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ പെരുമല സ്വദേശി അഫാന്‍ (23) മൊഴി നല്‍കി. 2 മണിക്കൂറിനിടെ 3 വീടുകളിലായി 6 പേരെ വെട്ടിയെന്നാണു യുവാവിന്റെ വെളിപ്പെടുത്തല്‍. ഇക്കാര്യം പരിശോധിക്കുകയാണെന്നു പൊലീസ് പറഞ്ഞു. 5 പേര്‍ കൊല്ലപ്പെട്ടെന്നും ഒരാള്‍ ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു. ഇന്നു വൈകിട്ടാണു സംഭവം.
പ്രതി കീഴടങ്ങിയ ശേഷമാണു വിവരങ്ങള്‍ പുറത്തുവന്നത്. യുവാവിന്റെ ആക്രമണത്തില്‍ സഹോദരനും 9-ാം ക്ലാസ് വിദ്യാര്‍ഥിയുമായ അഫ്‌സാന്‍, ബന്ധുക്കളായ ലത്തീഫ്, ഷാഹിദ എന്നിവരുള്‍പ്പെടെ 5 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ആദ്യം വെട്ടിയത് അമ്മയെയും പെണ്‍സുഹൃത്തിനെയുമാണ്. അഫാന്റെ പെണ്‍സുഹൃത്ത്, സഹോദരന്‍ എന്നിവരെ അവരുടെ വീട്ടില്‍വച്ചാണു വെട്ടിക്കൊന്നത്.
പെണ്‍സുഹൃത്തിന്റെ മാതാപിതാക്കളെ അവരുടെ വീട്ടിലെത്തിയും അച്ഛന്റെ അമ്മയെ അവരുടെ വീട്ടിലെത്തിയുമാണു വെട്ടിക്കൊന്നതെന്നാണു യുവാവ് പറയുന്നത്. വെട്ടേറ്റു ഗുരുതര പരുക്കുകളോടെ അഫാന്റെ ഉമ്മ ചികിത്സയിലാണ്. കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണു പ്രാഥമിക നിഗമനം. ഇയാള്‍ പറഞ്ഞ സ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തുകയാണ്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.