
ന്യൂഡല്‍ഹി: എന്‍സിപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് തോമസ് കെ.തോമസിനെ തെരഞ്ഞെടുക്കും. പാര്‍ട്ടി ദേശീയ നേതാവ് ശരദ് പവാര്‍ തീരുമാനത്തിന് അംഗീകാരം നല്കിയി. മന്ത്രി എ.കെ. ശശീന്ദ്രനും തോമസ് കെ.തോമസിനെ പിന്തുണച്ചിരുന്നു. മുതിര്‍ന്ന നേതാവ് പി.സി. ചാക്കോയും എതിര്‍പ്പ് ഉന്നയിക്കാത്ത സാഹചര്യത്തിലാണ് ശരദ് പവാര്‍ തീരുമാനത്തിന് പച്ചക്കൊടി കാണിച്ചത്. സംസ്ഥാന നേതൃത്വം വഴി അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നാണ് പവാറിന്റെ നിര്‍ദേശം. ഇതു പ്രകാരം ജില്ലാ പ്രസിഡന്റുമാരുടെ അഭിപ്രായവും പിന്തുണയും ഉറപ്പാക്കിയ ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. നടപടികളുടെ ഭാഗമായി കേന്ദ്ര നിരീക്ഷകനായി ജിതേന്ദ്ര ആവാഡ് 25ന് സംസ്ഥാനത്തെത്തും