
കൊച്ചി: കാക്കനാട് തെങ്ങോട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ നായ്ക്കുരണക്കായ് എറിഞ്ഞ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. കുട്ടി അതിക്രമത്തിന് ഇരയായിട്ടും വേണ്ട സഹായം ചെയ്യാതിരുന്ന മൂന്ന് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. ഒരു അധ്യാപികയെ സ്ഥലം മാറ്റി. പത്താം ക്ലാസുകാരിയുടെ ദേഹത്ത് നായ്ക്കുരണക്കായ് ഇട്ട വിദ്യാര്‍ത്ഥിനികളുടെ പരീക്ഷാ സെന്ററും മാറ്റി.
കാക്കനാട് തെങ്ങോട് സ്‌കൂളില്‍ പഠിക്കുന്ന പത്താം ക്ലാസുകാരിക്ക് നേരെയായിരുന്നു സഹപാഠികള്‍ ക്രൂരത കാട്ടിയത്.ക്ലാസിലിരുന്ന പെണ്‍കുട്ടിയുടെ ശരീരത്ത് നായ്ക്കുരണക്കായ എറിഞ്ഞായിരുന്നു ക്രൂരത.15 ദിവസത്തോളം കുട്ടി ആശുപത്രിയില്‍ കിടക്കേണ്ട സാഹചര്യമാണ് ഉണ്ടായത്.കുട്ടിക്ക് നേരെ സ്‌കൂളില്‍ വച്ച് അതിക്രമം ഉണ്ടായിട്ടും സംഭവം കണ്ടില്ലെന്ന് നിലയിലാണ് അധ്യാപകര്‍ പെരുമാറിയത്.കുട്ടിയുടെ ദുരവസ്ഥ വാര്‍ത്തയായതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. ഈ അന്വേഷണം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകരായ ശ്രീകാന്ത്, ജിഷ ,ദീപ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുകയും രാജി എന്ന അധ്യാപികയെ തിരുമാറാടി സ്‌കൂളിലേക്ക് സ്ഥലം മാറ്റുകയും ചെയ്തത്.
കുട്ടിയുടെ ശരീരത്ത് നായ്ക്കുരണക്കായ എറിഞ്ഞ രണ്ടു വിദ്യാര്‍ത്ഥികളുടെ പരീക്ഷാ സെന്ററും മാറ്റിയിട്ടുണ്ട്. തൃക്കാക്കര ഗവണ്‍മെന്റ് ഹൈസ്‌കൂളിലേക്കാണ് ഇരുവരുടെയും പരീക്ഷാ സെന്റര്‍ മാറ്റിയത്.സമൂഹത്തില്‍ കൂടുതല്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞശേഷം കേസില്‍ പ്രതികളായ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മൊഴി രേഖപ്പെടുത്തി തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് പോലീസും അറിയിച്ചു.കേസിന്റെ തുടക്കത്തില്‍ ഇന്‍ഫോപാര്‍ക്ക് പോലീസിനും വലിയ വീഴ്ചയാണ് സംഭവിച്ചത്.
***
Discover more from MALAYALAM
Subscribe to get the latest posts sent to your email.