
ബീജിങ്: സന്ധിവാതത്തിനു മരുന്നായി കടുവാമൂത്രം വില്‍പ്പനയ്ക്ക് വച്ച് ചൈനയിലെ മൃഗശാല. ദി യാന്‍ ബിഫെന്‍ജിക്‌സിയ മൃഗശാലാ അധികൃതരാണ് കടുവയുടെ മൂത്രം കുപ്പികളിലാക്കി വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. വൈറ്റ് വൈനും ഒരു കഷ്ണം ഇഞ്ചിയും ചേര്‍ന്ന മിശ്രിതത്തില്‍ കടുവയുടെ മൂത്രം കൂടി കലര്‍ത്തി വേദനയുള്ള ഭാഗത്ത് പുരട്ടിയാല്‍ സന്ധിവാതം, ഉളുക്ക്, പേശിവേദന എന്നിവയെല്ലാം മാറുമെന്നാണ് അവകാശവാദം. കടുവാമൂത്രം കുടിക്കുന്നതും നല്ലതാണെന്ന് അവകാശപ്പെടുന്നുണ്ട്. പക്ഷേ എന്തെങ്കിലും വിധത്തിലുള്ള അലര്‍ജി അനുഭവപ്പെട്ടാല്‍ മൂത്രം കുടിക്കുന്നത് പെട്ടെന്ന് തന്നെ നിര്‍ത്തണമെന്നും മൃഗശാല അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 250 മില്ലി ലിറ്റര്‍ മൂത്രത്തിന് 596 രൂപയാണ് (50 യുവാന്‍) വില. കടുവാ മൂത്രം വില്‍ക്കുന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെ സംഭവം വന്‍ വിവാദമായി മാറിയിരിക്കുകയാണ്.