ചോക്ലേറ്റ് കഴിക്കുന്നതും പാര്‍ട്ടികളുമാണ് തന്റെ ദീര്‍ഘായുസ്സിന് കാരണം. പറയുന്നത് ആരാണെന്നോ 106 -ാം പിറന്നാള്‍ ആഘോഷിക്കാന്‍ പോകുന്ന ഒരു മുത്തശ്ശി. യുകെയില്‍ നിന്നുള്ള എഡിത്ത് ഹില്‍ ആറ് വര്‍ഷം മുമ്പാണ് 100 -ാമത്തെ വയസില്‍ ഒരു കെയര്‍ ഹോമിലേക്ക് തന്റെ ജീവിതം മാറ്റുന്നത്.
എഡിത്ത് പറയുന്നത്, ദിവസവും താന്‍ ചോക്ലേറ്റ് കഴിക്കും. അതാണ് തന്റെ യുവത്വവും ഊര്‍ജ്ജവും നിലനിര്‍ത്തുന്നത് എന്നാണ്. 1919 മാര്‍ച്ച് മൂന്നിനാണ് എഡിത്ത് ജനിച്ചത്. രണ്ട് ലോകയുദ്ധങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ആളാണ് എഡിത്ത്. യോക്ഷെയറില്‍ നിന്നുള്ള ഇവര്‍ റിട്ട. സെക്രട്ടറിയാണ്. എപ്പോഴും സ്വന്തം കാലില്‍ നില്‍ക്കുകയും സ്വതന്ത്രമായി ജീവിക്കുകയും ചെയ്ത ആളാണ് എഡിത്ത്.
മധുരത്തോട് വലിയ ഇഷ്ടമാണ് എഡിത്തിന്. എന്നാല്‍ അവര്‍ ഒരിക്കലും പുകവലിക്കുകയോ അധികം അളവില്‍ മദ്യപിക്കുകയോ ചെയ്തിട്ടില്ല. ഈ ദീര്‍ഘായുസിന്റെ രഹസ്യം ചോദിച്ചാല്‍ എഡിത്ത് പറയുന്നത്, സ്വതന്ത്രയായിരിക്കുന്നതും ഒരുപാട് ചോക്ലേറ്റ് കഴിക്കുന്നതും പാര്‍ട്ടികളും ആണെന്നാണ്.
കാര്‍ഡ്ബറി ഡയറി മില്‍ക് ബാറാണത്രെ എഡിത്തിന് ഇഷ്ടപ്പെട്ട ചോക്ലേറ്റ്. എങ്കിലും തനിക്ക് എന്ത് മധുരവും കഴിച്ച് നോക്കാന്‍ ഇഷ്ടമാണ്. പ്രത്യേകിച്ചും ഈസ്റ്ററിന് എന്നും എഡിത്ത് പറയുന്നു. ലിങ്കണ്‍ഷെയറിലെ സ്‌കെഗ്‌നെസിലെ ആസ്പന്‍ ലോഡ്ജ് കെയര്‍ ഹോമിലാണ് ഇപ്പോള്‍ എഡിത്ത് കഴിയുന്നത്. അവിടെ എല്ലാവര്‍ക്കും വളരെ പ്രിയപ്പെട്ട ആളാണ് എഡിത്ത്.
എഡിത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് തിങ്കളാഴ്ച വലിയ ഒരു പാര്‍ട്ടിയാണ് കെയര്‍ ഹോം പ്ലാന്‍ ചെയ്തിരിക്കുന്നത്. ഡബിള്‍ ചോക്ലേറ്റ് കേക്കാണ് അന്ന് എഡിത്തിനായി അവര്‍ ഒരുക്കുന്നത്. അതുപോലെ ആളുകളില്‍ നിന്നും എഡിത്തിനുള്ള ആശംസാകാര്‍ഡുകളും അവര്‍ ക്ഷണിക്കുന്നുണ്ട്. 106 കാര്‍ഡുകളാണ് ലക്ഷ്യം.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply