മുത്തച്ഛന്റേയും അച്ഛന്റേയും പാത പിന്തുടര്‍ന്ന് രണ്ട് സ്ത്രീകളെ വിവാഹം ചെയ്ത് യുവാവ്. ഗുജറാത്തിലെ നവസാരി ജില്ലയിലെ മേഘരാജ് ദേശ്മുഖാണ് കാജല്‍, രേഖ എന്നീ സ്ത്രീകളെ വിവാഹം ചെയ്തത്. തങ്ങളുടെ സമുദായത്തില്‍ ഇത് സാധാരണ കാര്യമാണെന്നും വിവാഹമെന്നാല്‍ ഒരാണും രണ്ട് പെണ്ണും ചേര്‍ന്ന് ഒരു കുടുംബമായി ഒരുമിച്ച് ജീവിക്കുന്നതാണെന്നും മേഘരാജ് പറയുന്നു.

ഈ വിവാഹത്തിനും ഏറെ പ്രത്യേകതയുണ്ട്. ഒരുമിച്ചാണ് താമസമെങ്കിലും പുരുഷന്‍ സാമ്പത്തികമായി മെച്ചപ്പെട്ട ശേഷം മാത്രമേ മൂന്നു പേരും ഔദ്യോഗികമായി വിവാഹിതരാകൂ. അതിനാല്‍ കഴിഞ്ഞ ശനിയാഴ്ചയാണ് മൂന്നുപേരും വിവാഹിതരായത്. 16 വര്‍ഷമായി കാജലിനൊപ്പം തമാസിക്കുന്ന മേഘരാജിന് ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. ഇതിനിടയിലാണ് രേഖയെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. രേഖയുമായുള്ള ബന്ധം തുടങ്ങിയിട്ട് 13 വര്‍ഷമായി. ഇതില്‍ ഒരു കുഞ്ഞുമുണ്ട്.

കാജലാണ് തന്റെ പ്രിയപ്പെട്ടവളെന്നും രേഖയേയും ഇഷ്ടമായതോടെ ഇക്കാര്യം കാജലിനെ പറഞ്ഞു മനസിലാക്കുകയായിരുന്നുവെന്നും മേഘരാജ് പറയുന്നു. കാജലും രേഖയും പരസ്പരം മനസിലാക്കി സ്‌നേഹത്തോടേയും ഒരുമയോടെയുമാണ് ജീവിക്കുന്നതെന്നും അതുകൊണ്ട് തനിക്ക് മനോഹരമായൊരു കുടുംബം ലഭിച്ചുവെന്നും മേഘരാജ് പറയുന്നു. കുടുംബകാര്യങ്ങളിലും കുടുംബ ബിസിനസിലും ഇരുവരും സഹായിക്കാറുണ്ടെന്നും മേഘരാജ് കൂട്ടിച്ചേര്‍ത്തു.

കുടുംബത്തിലെ എല്ലാവരുടേയും അംഗീകാരത്തോടെയും സമ്മതത്തോടെയുമാണ് ഒരു പുരുഷന്‍ രണ്ട് സ്ത്രീകളെ വിവാഹം ചെയ്യുന്നത്. വനിത, ചന്ദ് എന്നീ സ്ത്രീകളെയാണ് മേഘരാജിന്റെ അച്ഛന്‍ റാം വിവാഹം ചെയ്തത്. വനിതയുമായുള്ള ബന്ധത്തില്‍ നാല് മക്കളും ചന്ദയുമായുള്ള ബന്ധത്തില്‍ ഒരു കുട്ടിയുമാണുള്ളത്. മേഘരാജിന്റെ മുത്തച്ഛന്‍ നവല്‍ വിവാഹം ചെയ്തത് സുക്രി, കമു എന്നീ സ്ത്രീകളെയാണ്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply