
കീവ്: യുക്രെയ്ന്‍ നഗരങ്ങള്‍ ലക്ഷ്യമിട്ട് വ്യാപക ഡ്രോണ്‍ ആക്രമണവുമായി റഷ്യ. 80ലേറെ ഡ്രോണുകള്‍ ഉപയോഗിച്ച് ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലര്‍ച്ചയും നടത്തിയ ആക്രമണങ്ങളില്‍ നാലുപേര്‍ കൊല്ലപ്പെടുകയും ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സുമി നഗരത്തിലെ ഭവനസമുച്ചയത്തില്‍ ഡ്രോണ്‍ ബോംബിട്ടതിനെ തുടര്‍ന്നാണ് ആളപായമുണ്ടായത്. പുലര്‍ച്ച ഒരുമണിയോടെയായിരുന്നു ആക്രമണം. നാലുപേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് രക്ഷപ്പെടുത്തിയതായും പരിക്കേറ്റവരില്‍ ഒരു കുട്ടിയുമുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.